ദൈവത്തിന് ഒരു കത്ത്.
പ്രിയപ്പെട്ട ദൈവത്തിന്...,

അമ്മയും അച്ഛനും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ലോകത്തിലെ ഏറ്റവും ആഴാമേറിയ ബന്ധം.ഇത് ഞാന്‍ ഈ കഴിഞ്ഞ് പോയ ജീവിതത്തില്‍ നിന്നത്രയും തിരിച്ചറിഞ്ഞ ഒരു സത്യമാണ്...,എന്‍റെ ഉമ്മാടെ സ്നേഹം പലപോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. വല്ല പനിയോ തലവേദനയോ ഉള്ളപ്പോള്‍ ആയിരം കിലോമീറ്റെര്‍ ഇപ്പുറം ഹൈദരാബാദില്‍ നിന്ന് ഫോണ്‍ വിളികുമ്പോള്‍ ഞാന്‍ ഒന്നും പറയാതെ തന്നെ ഉമ്മ ചോദിക്കും"മോന്‍ക്ക് വയ്യായ വല്ലതും ഉണ്ടൊ,എന്ത് പറ്റി" എന്ന്.ഐസക്‌ ന്യൂട്ടണോ അരിസ്റ്റോട്ടിലോ ഒന്നും കണ്ടെത്താത്ത ഏത്‌ സിദ്ധാന്തം ഉപയോഗിച്ചാണ് ഉമ്മ ഇത് മനസിലാകുന്നത് എന്ന് ഇന്നും എന്നെ അത്ഭുതപെടുത്തുന്നു.എത്ര ദൂരെ ആയിരുന്നാലും മക്കള്‍ക് ഉണ്ടാവുന്ന ചെറിയ നോവുകള്‍ പോലും അവര്‍ പറയാതെ തന്നെ മാതാപിതാക്കള്‍ വായിചെടുക്കുന്നു....,സ്വന്തം മക്കളുടെ കാര്യത്തില്‍ ഇങ്ങനെ തന്നെ ആണ് എല്ലാ മാതാപിതാകളും എന്നായിരുന്നു കുറച്ച് കാലം മുന്‍പ് വരെ എന്‍റെ ധാരണ.എന്നാല്‍ ആ ധാരണ ശുദ്ധ അസംബന്ധം ആണെന്ന് ഈ അടുത്ത് വായിച്ച രണ്ട് വാര്‍ത്തകള്‍ എന്നെ പഠിപിച്ചു.

ഇന്ന് വാര്‍ത്തകള്‍ വായികാനായി വെബ്‌സൈറ്റിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന ഞാന്‍ ഒരു നിമിഷം അറിയാതെ നിശ്ചലനായി പോയി.ദിവസങ്ങള്‍ക് മുന്‍പ് ഇത് പോലെ ഒരു വാര്‍ത്ത വായിച്ച് ഞാന്‍ ഇങ്ങനെ ഇരുന്നിട്ടുണ്ട്, ഇനി ഒരികെലും എന്നെ ഇത് പോലെ ഒന്ന് കേള്‍ക്കാന്‍ ഇട വരുത്തരുതേ എന്ന് ഞാന്‍ അങ്ങയോട് പ്രാര്‍ഥിച്ചു പോയ നിമിഷം ആയിരുന്നു അത്.എന്നാല്‍ ഇന്ന് വീണ്ടും അത് പോലെ മറ്റൊരു വാര്‍ത്ത ഇതാ എനിക്ക് മുന്‍പില്‍.


അച്ഛന്‍റെ യും അമ്മയുടേയും ക്രൂരമായ പീഢനത്താല്‍ കൊല്ലപെട്ട ആറുവയസുകാരി ആദിതി എസ് നമ്പൂതിരിക്കും അച്ഛന്‍റെ യും അമ്മയുടേയും ക്രൂരപീഢനത്താല്‍ മരണവുമായി മുഖാമുഖം നിന്നിരുന്ന അഞ്ചു വയസ്സുകാരന്‍ ശഫീകിനും ശേഷം അച്ഛന്റെ ക്രൂരതക്ക് ഇരയായ ഫാത്തിമ്മ എന്ന മറ്റൊരു കൊച്ചു കുഞ്ഞ്.ആന്തരിക രക്തസ്രാവമുണ്ടായേക്കാമെന്ന സംശയത്തെത്തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് വായിച്ചപ്പോള്‍ ആ ക്രൂരതയുടെ ആഴം അറിഞ്ഞ് കണ്ണുകള്‍ അറിയാതെ നനഞ്ഞു പോയി...

എന്നേയും അവരേയും സൃഷ്ട്ടിച്ചത് ഈ പ്രപഞ്ചം മുഴുവന്‍ പരിപാലിക്കുന്ന അങ്ങേയുടെ മഹത്തായ കരങ്ങളാണ്....,എന്നിട്ടും എന്ത് തരം മാനസിക അവസ്ഥ ആണ് അങ്ങ് ആ മനുഷ്യര്‍ക് കൊടുത്തത് എന്ന് മനസിലാവുന്നില്ല,അതെ ഞാന്‍ അവരെ മനുഷ്യര്‍ എന്ന് തന്നെ വിളിക്കുന്നു,കാരണം അവരെ മൃഗം എന്ന് വിശേഷിപിച്ചാല്‍ ആ മിണ്ടാപ്രാണികളോട് ചെയ്യുന്ന അപരാധം ആയിരിക്കും അത്.കാരണം ഇന്നേ വരെ ഒരു മൃഗവും സ്വന്തം കുഞ്ഞിനോട് ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കഥകളില്‍ പോലും കേട്ടിട്ടില്ല.ഒരു പ്രായമായാല്‍ അവ കുഞ്ഞുങ്ങളെ തന്നില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രര്‍ ആകുന്നു,അതും പൂര്‍ണ വളര്‍ച്ച എത്തി ജീവിക്കാന്‍ സ്വയം പ്രാപ്തരാകിയ ശേഷം മാത്രമേ അവ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുള്ളൂ,അത്ര മാത്രം...,എന്നാല്‍ ഈ മനുഷ്യരോ,അവര്‍ മൃഗങ്ങളെക്കാള്‍ അധംപതിച്ചിരിക്കുന്നു.

ഒരുപാട് പേര്‍ മനസ്സില്‍ അടങ്ങാത്ത ആഗ്രഹവുമായി ഒരു കുഞ്ഞിന് വേണ്ടി നേര്‍ചയും ചികിത്സകളും ആയി നടക്കുമ്പോള്‍ അവര്‍ക്ക് നേരെ കണ്ണടക്കുകയും എന്നാല്‍ മനുഷ്യത്വത്തിന്‍റെ കണിക പോലും അവശേഷിക്കാത്ത ഈ കാട്ടാളന്മാരുടെ കയ്കളിലേക്ക് കൊല്ലാന്‍ പാകത്തില്‍ ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ വെച്ച് കൊടുക്കുകയും ചെയ്യുന്നതിന്‍റെ യുക്തി എത്ര ആലോജിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. കഴിയുമെങ്കില്‍ എനിക്ക് അതൊന്ന് പഠിപിച്ചു തരൂ....

ഇനി ഒരികലും ഒരു മാതാപിതാക്കളും സ്വന്തം ചോരയോട് ഇങ്ങനെ ചെയ്യാതിരികട്ടെ...,ഇങ്ങനെ ഒരു വാര്‍ത്ത ഇനി ഒരികലും എവിടെയും ആരെയും തേടി എത്താതിരികെട്ടെ എന്ന് പ്രാര്‍ഥികുന്നു.

ആരാധനകളോടെ,
ജെസില്‍.

Read News Here>> http://www.mediaonetv.in/news/14302/wed-08282013-1730