26 June 2013

ഒരു ആനക്കുട്ടി ഉണ്ടാക്കിയ കഥ
കഥാപാത്രങ്ങള്‍ : ഫാസില്‍,അഫ്സല്‍,ഹാഷിക്ക്,പിന്നെ ഞാനും.

വിശാലമായ ഒരു പാടത്തിന്‍റെ അരികെ ആയിരുന്നു ഞങ്ങളുടെ സ്കൂള്‍...ഞങ്ങള്‍ക്ക് എന്നും അനുഗ്രഹമായിരുന്ന പാടം. വിനയന്‍സാറിന്‍റെ മാത് സും, അജിത മിസ്സിന്‍റെ കെമിസ്ട്രിയും ഒക്കെ കേട്ട് ഒന്നും മനസ്സിലാവാതെ ക്ലാസ്സില്‍ഇരുന്ന് തല പുകയുമ്പോള്‍ചുമ്മാ പാടവും നോക്കി ഇരിക്കാന്‍ഒരു പ്രത്യേക സുഖമാണ്‌.എന്താ പറയാ.....മരുഭൂമിയില്‍ദിക്കറിയാതെ അലയുന്ന യാത്രക്കാരന് മുന്നില്‍ഒരു മരീചിക കാണുമ്പോള്‍ഉണ്ടാവുന്ന ആ അനുഭൂതി  ഉണ്ടല്ലോ.....,ആ ലെത് ദേ ഇവിടെ കിട്ടും.

അങ്ങനെ അവിടെ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം....., അന്ന് പബ്ലിക്‌ഹോളിഡേ ആയിരുന്നിട്ടും ഒരു മിസ്സ് ഫുള്‍ഡേ സ്പെഷ്യല്‍ക്ലാസ്സ്‌വെച്ചു....,അത് അല്ലെങ്കിലും ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ബോര്‍അടിക്കുമ്പോള്‍സ്പെഷ്യല്‍ക്ലാസ്സ്‌,പ്രൊജക്ട് വര്‍ക്ക്‌എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് നല്ല രസം ഉള്ള ഒരു ഏര്‍പ്പാടാണല്ലോ.പണ്ടാരം അടങ്ങാന്‍അഥവാ പോയില്ലെങ്കില്‍ നല്ല എട്ടിന്‍റെ പണിയും കിട്ടും.

അങ്ങനെ അന്ന് സ്പെഷ്യല്‍ക്ലാസ്സിന് പോയപ്പോഴാണ് ആ സംഭവം അറിഞ്ഞത്. പാടത്തിനു കുറുകെ വെള്ളം നിറഞ്ഞ് ഒഴുകുന്ന ഒരു  ബണ്ട് ഉണ്ട്. ആ ബണ്ടില്‍രാവിലെ മുതല്‍ഒരു ആനക്കുട്ടി കാലുകള്‍ചെളിയില്‍താഴ്ന്ന് കയറാന്‍പറ്റാതെ നില്‍പുണ്ടെന്ന്. രാവിലെ പാപ്പാന്‍‌കുളിപ്പിക്കാന്‍കൊണ്ട് വന്നപ്പൊ പറ്റിയതാത്രേ......,രാവിലെ മുതല്‍ പാപ്പാനും നാട്ടുകാരും കൂടി അവനെ കരക്ക് കയറ്റാന്‍  കിണഞ്ഞ് ശ്രമിച്ചിട്ടും ഒരു രക്ഷയും ഇല്ല പോലും.....  എന്നാ പിന്നെ ആ ആനക്കുട്ടിയെ ഒന്ന് പോയി കണ്ടാലോ എന്ന് ഫാസിലിന് ഒരു പൂതി. അവന്‍റെ പൂതി കേട്ടപ്പൊ കൊള്ളാം എന്ന് ഞങ്ങള്‍കും തോന്നി.കാലുകള്‍പകുതി താഴ്ന്ന് പോയി എന്നൊക്കെ കേട്ടപ്പൊ കാണാന്‍ ഒരു കൌതുകം. അങ്ങനെ നൂണ്‍ഇന്‍റര്‍വെല്‍ന് പോവാം എന്ന് നാല് പേരും കൂടി പ്ലാന്‍ ഇട്ടു.       

പക്ഷേ ചുമ്മാ അങ്ങ് പോവാന്‍ പറ്റില്ലല്ലോ. സ്കൂളിനു ചുറ്റും വേലി ഉണ്ട്. അത് ചാടി കടന്ന് പോയി ആനകുട്ടിയെ കണ്ടിട്ട് വരാന്‍ വലിയ പണി ഒന്നും ഇല്ല. പക്ഷേ പോവുന്നത് ഏതെങ്കിലും ടീച്ചര്‍മാര്‍കണ്ടാ പണി പാളും. ഗുരുത്വ ദോഷം പറയരുതല്ലോ ചന്ദ്രബാബുസര്‍ന്‍റെ ഒക്കെ ചന്തിക്കുള്ള അടി രണ്ടെണ്ണം കിട്ടിയാ മതി, സ്വര്‍ഗവും നരകവും ഒരുമിച്ചു കണ്മുന്‍പില്‍കാണാം. ...,ഹൌ അങ്ങനെ ഈ ചെറിയ പ്രായത്തിനുള്ളില്‍എത്ര സ്വര്‍ഗ നരകങ്ങള്‍ കണ്ടിരിക്കുന്നു. അടി കിട്ടി കഴിഞ്ഞാ അതിനേക്കാള്‍ വലിയൊരു കലിപ്പ് വരാന്‍ ഉണ്ട്.....,ക്ലാസ്സില്‍ പെണ്‍പിള്ളേര്‍ ഒക്കെ ഉള്ളത് കൊണ്ട് ഒന്ന് തുടക്കാനും പറ്റാതെ പല്ലും കടിച്ചു പിടിച്ച് നില്‍കുമ്പോള്‍ ചില അവള്‍മാര്‍ ഉണ്ടാവും മുഖത്ത് നോക്കി ഒരു മറ്റേടത്തെ ചിരി ചിരിക്കുന്നു.അതങ്ങ് കണ്ടാ മനസ്സില്‍ അറിയാതെ വിളിച്ച് പോവും, പോടി ...........ന്‍റെ മോളേ.

09 June 2013

തച്ചുടക്കപ്പെടുന്ന ജീവിതങ്ങള്‍

PART 1

ഹൈദരാബാദില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്ര ആണ്....,സീസണ്‍ സമയം ആയത് കൊണ്ട് ട്രെയിനില്‍ നല്ല തിരക്കുണ്ട്‌,ഒറ്റകുള്ള യാത്ര ആയത് കൊണ്ട് വല്ലാത്ത ബോറടിയും....,സമയം കളെയാന്‍ ബാഗില്‍ ഉണ്ടായിരുന്ന ആടുജീവിതം എന്നാ പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങി.....

മുകളില്‍തെ ബെര്‍ത്തില്‍ കണ്ടാല്‍ മാന്യന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ എന്നെ തന്നെ കുറേ നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.ഒരു  30 വയസ്സ്  തോന്നിക്കും...,വായന രസം പിടിച്ച് വരുന്നത് കൊണ്ട് ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.കുറച്ചു കഴിഞ്ഞു ഞാന്‍ ബുക്ക്‌ മടക്കി വെച്ചപ്പോ ആള്‍ താഴെ ഇറങ്ങി വന്നു.

"മലയാളി ആണല്ലേ???"

"അതെ ജസില്‍,"ഞാന്‍ സ്വയം പരിജയപെടുത്തി.

ഞാന്‍ ജലീല്‍...,പേര് പറഞ്ഞു അയ്യാള്‍ എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നു....

ജലീല്‍ ഹൈദരാബാദില്‍ ഒരു കോണ്ഫെറെന്‍സില്‍ പങ്കെടുത്ത് മടെങ്ങുന്നു,നാട്ടില്‍ വളരെ പേര് കേട്ട ഒരു സൈകോളജിസ്റ്റ് ആണ്,ചില മേഗസിനുകളില്‍ ആര്‍ട്ടികിള്‍സ് ഒക്കെ എഴുതാറുണ്ട്....,പക്ഷെ ആള് ഒരു രസികനാണ്....,ഒറ്റ നോട്ടത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വധ തോന്നുമെങ്കിലും മൂപര് പലപോഴും വളരെ നൈസ് ആയി വിറ്റുകള്‍ അടിക്കുന്നുണ്ട് ....,മൂപെരൊന്നു വാം ആയികോട്ടെ എന്ന് വെച്ചു ഞാനും  വളരെ ടീസെന്റ്‌  ആയി പൊട്ടി പൊട്ടി ചിരിച്ചു കൊടുത്തു.....,ഞങ്ങള്‍ടെ ചിരി കേട്ട് അപ്പുറത്ത് ഉറങ്ങി കിടെന്ന സര്‍ധാര്‍ജി ഉറെകത്തില്‍ നിന്നും ഞെട്ടി എണീറ്റു. അയ്യാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു *%#&^$$*&^$^%&$%*....,സംഭവം ഞങ്ങളെ തെറി വിളിചെതാണ് എന്ന് മാത്രം  മനസിലായത് കൊണ്ട് ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല....,"ഹും ഈ സര്‍ധാര്‍ജിമാര്‍ക്ക് ഒരു ധാരെണ ഉണ്ട്,തല നിറച്ചും മണ്ടത്തരം ആണെന്ന് വെച്ച് ആരെയും എന്തും പറെയാം എന്ന്....,അവന്‍റെ ആ കള്ള താടിമ്മെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം......,ജലീല്‍ക മലയാളത്തില്‍ അയ്യാളുടെ മുഖത്ത്‌ നോക്കി പറഞ്ഞത് മൂപെര്‍ക്ക് മനസിലായില്ലെങ്കിലും മൂപര് ഞങ്ങളെ തന്നെ കുറേ നേരം തുറിച്ചു നോക്കി.ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു....,അതെയി പറഞ്ഞു പിടിച്ച്  ജലീല്ക സര്‍ധാര്‍ജിടെ കയ്യില്‍ നിന്നും അടി വാങ്ങിച്ചു തെരൊ??,ഞാന്‍ ചോദിച്ചു.....,ഹ നീ എന്തിനാടാ പേടികുന്നെ അങ്ങേരു വന്നാ ഞാന്‍ ഓടും,എന്‍റെ പിന്നാലെ അങ്ങ് വന്നാ മതി......,ഒന്നും പേടികാനില്ലെന്നേ....,ഓടാന്‍ ട്രെയിനില്‍ ഇഷ്ട്ടബെകാരം സ്ഥലം ഉണ്ട്.....