ദൈവത്തിന് മുന്‍പില്‍....(ഇത് ദൈവത്തിന് ഒരു കത്ത് എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ്,വായികാത്തവര്‍ http://dishagal.blogspot.in/2013/09/blog-post.html വായിക്കാന്‍ അപേക്ഷ.)

"ജെസില്‍.....,ജെസില്‍....." 

ആ വിളി  കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്.....,കണ്ണ് തുറന്ന് നോകുമ്പോള്‍ മുന്‍പില്‍  കണ്ണഞ്ജിപിക്കുന്ന എന്തോ ഒരു പ്രകാശം....,ആദ്യമായിട്ടാണ് ഞാന്‍ ഇത്ര മനോഹരമായ ഒരു പ്രകാശം കാണുന്നത്....,ഞാന്‍ നോക്കിനില്‍കേ ആ പ്രാകാശ രശ്മികള്‍ക്ക് ഇടയില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു.....

"ആരാണ് നിങ്ങള്‍" ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു."

"ഞാനാണ് നിന്‍റെ ദൈവം,ഞാനാണ് നിന്നെ സൃഷ്ട്ടിച്ചദ്."

"ദൈവമോ....,പക്ഷേ....,പക്ഷേ ദൈവം ഇങ്ങനെ മനുഷ്യരുടെ മുന്‍പില്‍ വരുമോ???"

ദൈവം ഒന്ന് പുഞ്ചിരിച്ചു...,"ഈ പ്രപഞ്ചം സൃഷ്ട്ടിക്കുകയും  അതില്‍ ഈ കണ്ട മനുഷ്യരെ മുഴുവന്‍ സൃഷ്ട്ടിക്കുകയും ചെയ്ത എനിക്ക് ആ  മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷപെടാന്‍ ഉള്ള  കഴിവ് മാത്രം ഇല്ല  എന്നാണോ നീ കരുതുന്നത്???"

"അങ്ങനെയല്ല....,എന്നാലും  ചെറിയൊരു  സംശയം."

"സംശയിക്കേണ്ട കുഞ്ഞേ....,ഞാന്‍ ദൈവം തന്നെ ആണ്.നിന്‍റെ ആ കത്ത് വായിച്ചത് മുതല്‍ ആഗ്രഹിക്കുന്നതാണ് നിന്നെ ഒന്ന് വന്നു കാണണം എന്നത്."

"കത്തോ!!,ദൈവം അതെങ്ങനെ വായിച്ചു,അവിടേം ബ്ലോഗ്‌ ഉണ്ടൊ???"


"ഹ ഹ....,അവിടെ ബ്ലോഗ്‌ ഒന്നും ഇല്ല,പക്ഷേ നീ ആ കത്ത് എഴുതുമ്പോള്‍ ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു."

"എന്‍റെ കൂടെയോ??"

"അതെ,ഞാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ് നില്കുന്ന ശക്തിയാണ്. ഓരോ നിമിഷവും ഞാന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്,നിങ്ങള്‍ പോലും അറിയാതെ."
ദൈവം തുടര്‍ന്നു  "നീ എഴുതിയത് അത്രയും ശരി തന്നെ,മനുഷ്യര്‍ പലരും മൃഗങ്ങളെക്കാള്‍ അധ:പതിച്ചിരിക്കുന്നു."

"അതെ,പക്ഷേ ദൈവമേ,നിങ്ങള്‍ ആ കുഞ്ഞുമക്കള്‍ക്ക് എന്തിനാണ് ഇത്ര വലിയ ഒരു ശിക്ഷ കൊടുത്തത്.അതിന് മാത്രം ആ കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്.എന്തിനാണ് ആ കുഞ്ഞുങ്ങളെ കൊല്ലാന്‍ പാകത്തില്‍ ആ കാട്ടാളന്‍മാരുടെ കൈകളിലേക്ക് വെച്ച് കൊടുത്തത്.എന്തായാലും ഇത്രയും വലിയ ക്രൂരത വേണ്ടായിരുന്നു."

ദൈവം ചെറുതായി ഒന്ന് പുഞ്ചിരിച്ചു,"ഇത് എന്‍റെ തെറ്റാണ് എന്നാണോ കുഞ്ഞേ നീ പറയുന്നത്.എന്നാല്‍ കേട്ടോളൂ ഈ വിഷയത്തില്‍ ആ അച്ഛനും അമ്മയും മാത്രമല്ല,അവര്‍ക്ക് ചുറ്റും ജീവിക്കുന്ന നീ അടക്കം ഉള്ള എല്ലാവരും തെറ്റുകാരാണ്."

"ഞാനോ??ഞാന്‍ അറിഞ്ഞ് കൊണ്ട് ആ കുഞ്ഞുങ്ങള്‍ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ??."

"അങ്ങനെ ആണോ??എന്നാല്‍ കേട്ടോളൂ ,ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുന്ന നിങ്ങള്‍ ആ കുഞ്ഞുങ്ങളുടെ നില വിളി മാത്രം കേട്ടില്ല.അല്ലെങ്കില്‍ കേട്ടിട്ടും നിങ്ങള്‍ കേള്‍ക്കാത്ത പോലെ ഇരുന്നു.അച്ഛന്റെയും അമ്മയുടേയും യജമാനന്‍മാരുടെയും ഒക്കെ അക്രമത്താല്‍ ദേഹം ആകെ മുറിവുകളും പൊള്ളിയ പാടുകളും ആയി പലപോഴും നിനക്ക് ചുറ്റും നടന്നിരുന്ന ആ കുഞ്ഞുങ്ങളെ നീ ശ്രദ്ധിച്ചില്ല.ഇപ്പോഴും ശ്രദ്ധികുന്നില്ല....,അവരെ കാണാനോ അവരോട് ഇത് എങ്ങനെ പറ്റിയതാണ് എന്ന് ചോദിക്കാനോ ഉള്ള ഒരു മനസ്സ്  നിനക്ക് നഷ്ട്ടപെട്ടിരികുന്നു,എന്നിട്ട് എന്നെങ്കിലും ആ കുഞ്ഞുങ്ങള്‍ മരിച്ചു എന്നോ മരണത്തോട് അടുത്തു എന്നോ കേള്‍കുമ്പോള്‍ മാത്രം നിങ്ങളില്‍ ചിലര്‍ അതിനെതിരെ  പ്രതിഷേധിക്കുന്നു.അത്ര മാത്രം,അതല്ലാതെ കൂടുതലായി നിങ്ങള്‍ ആരും ഒന്നും ചെയ്യുന്നില്ല.ആ കുഞ്ഞുങ്ങളോട്  അരുതാത്തത് ചെയ്യുമ്പോള്‍ അത് തടയാനോ,അതിനെ ചോദ്യം ചെയ്യാനോ നിങ്ങളാരും തയ്യാറായില്ല......,ഇനി പറയൂ ,അവര്‍ മാത്രം ആണോ കുറ്റക്കാര്‍???"

ഞാന്‍ ഒന്നും മിണ്ടാനാവാതെ തല കുനിച്ചിരുന്നു.

ദൈവം തുടര്‍ന്നു,"മക്കള്‍,അത് ആണായാലും പെണ്ണായാലും അതാണ്‌ ഈ ഭൂമിയില്‍ വെച്ച് ഞാന്‍ ഒരാള്‍ക്ക് കൊടുക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹം.
വര്‍ഷങ്ങള്‍ക് മുന്‍പ് അറേബ്യയില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ അവര്‍ ആ കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു പതിവ്.പെണ്‍കുഞ്ഞ് പിറക്കുന്നത് അവര്‍ അപമാനമായി കണ്ടു.അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു ദൂതനെ നിയോഗിച്ചു,അങ്ങനെ  ഞാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഉള്ള അവകാശം നേടി കൊടുത്തു.
ആരെങ്കിലും ഒരാള്‍ തന്‍റെ പെണ്‍മക്കളെ മാന്യമായി വളര്‍ത്തി,അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്‍കി,അവരെ മാന്യമായി വിവാഹം കഴിപിച്ച് കൊടുത്താല്‍ അവര്‍ക്ക് ഞാന്‍ എന്‍റെ സ്വര്‍ഗം നിര്‍ബന്ധമാകി.അതു വഴി ഞാന്‍ ഒരാള്‍ക് പെണ്‍കുഞ്ഞ് ജനികുന്നത് ഏറെ മഹത്വമുള്ളതാകി മാറ്റി.
ഒരാള്‍ തന്‍റെ കുഞ്ഞിനെ സ്നേഹത്തോടെ ചുംബികുന്നത് പോലും ഏറെ പുണ്യം ഉള്ളതാണ് എന്ന് ഞാന്‍ പഠിപിച്ചു.
ഒരാള്‍ അനാഥനായ കുട്ടിയെ ഒന്ന് സ്നേഹത്തോടെ നോക്കിയാല്‍,അവരെ വാത്സല്യത്തോടെ ഒന്ന് തലോടിയാല്‍....,അതിന് പോലും ഞാന്‍ അളക്കാന്‍ കഴിയാത്ത അത്ര പ്രതിഫലം വാഗ്ദാനം ചെയ്തു....

എന്നിട്ടും നിങ്ങള്‍ മനുഷ്യര്‍ ഇന്ന് ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളും ലഘികുന്നു....,പണ്ട് അക്ഷരാഭ്യാസം ഇല്ലാത്ത ഒരു ജനത കുഞ്ഞുങ്ങളെ മണ്ണില്‍ കുഴിച്ച് മൂടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ന് അതിനേക്കാള്‍ ക്രൂരമായി കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ കൊല്ലുന്നു,അവര്‍ക്ക് ജനിക്കാന്‍ ഉള്ള  അവകാശം പോലും നിഷേധിക്കുന്നു.

അതെ നിങ്ങള്‍ മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ അധ:പധിച്ചിരിക്കുന്നു,ഇന്ന് ഈ ഭൂമിയില്‍ എവിടെ ന്നോക്കിയാലും പിടിച്ചു പറിയും ,കൊലപാതകങ്ങളും,പീഡനങ്ങളും മാത്രം....,ഈ ഭൂമി കപട മതേതര വാദികളെ കൊണ്ടും,വര്‍ഗീയ വാദികളെ കൊണ്ടും നിറഞ്ഞിരിക്കുന്നു.ആളുകള്‍ മതങ്ങളുടെ പേരില്‍ കലഹിക്കുന്നു,അക്രമം അഴിച്ച് വിടുന്നു,മതത്തിന് വേണ്ടി മരിക്കാന്‍ പോലും തെയ്യാറാവുന്നു,പക്ഷേ അവരാരും മതത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം തെയ്യാറാവുന്നില്ല....,അവര്‍ മതത്തെ മനസിലാക്കിയിരുന്നെങ്കില്‍ ഒരികലും ഈ വഴക്കോ കലാപങ്ങളോ ഒന്നും   ഉണ്ടാവുമായിരുന്നില്ല. കാരണം എല്ലാ മതങ്ങളും പഠിപിക്കുന്നത് നന്മ മാത്രമാണ്....,ഇവരത്രെയും പരാജിതര്‍ തന്നെ. 
ഇന്ന് ഇവിടെ സ്ത്രീകള്‍ വീടിന് പുറത്ത് ഇറങ്ങാന്‍ പോലും ഭയപെടുന്നു....,ഏത് നിമിഷവും താന്‍ ആക്രമിക്കപെട്ടേക്കാം എന്ന ഭയം അവരെ  പിടികൂടിയിരിക്കുന്നു.സ്ത്രീകളോട് മാത്രമോ,ജനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ട ചോരക്കുഞ്ഞിനെ പോലും കാമ വെറിയോടെ നോക്കുന്ന ഒരു പറ്റം ആളുകള്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ് നിങ്ങളുടെ ഇടയില്‍ നിങ്ങള്‍ പോലും അറിയാതെ ജീവിക്കുന്നു...
ഭൂമിയിലേക്ക്‌ നോക്കാന്‍ പോലും എനിക്ക് ഇപ്പോള്‍ അറപ്പ് തോന്നി തുടങ്ങിയിരിക്കുന്നു."

തിരിച്ച് ഒന്നും പറയാന്‍ അറിയാതെ ഇരിക്കുന്ന എന്‍റെ അടുത്ത് വന്നിരുന്ന്‍ ദൈവം തുടര്‍ന്നു...

"ജെസില്‍,ഈ ഒരു നെറിക്കെട്ട അവസ്ഥക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,ഇനിയും ഈ കഷ്ട്ടത തുടര്‍ന്നു കൂടാ"

"പക്ഷേ ദൈവമേ, അതിന് ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും??"

"കുഞ്ഞേ,ഇവിടെയാണ്‌ കുഴിച്ച് മൂടപ്പെട്ടുകൊണ്ടിരുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് മോചനം നേടി കൊടുത്ത മുഹമ്മദ്‌ നബി ജീവിച്ചത്....,ഇവിടെയാണ്‌ ദ്രൌപതിക്ക് വസ്ത്രം നല്‍കിയ കൃഷ്ണന്‍ ജീവിച്ചത്.....,ഇവിടെയാണ്‌ നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തു ജീവിച്ചത്. ....
നിങ്ങളില്‍ ഇന്നും  മനസ്സില്‍ നന്മ അവശേഷിക്കുന്നവര്‍ ഇനി സ്വയം  മുഹമ്മദും,കൃഷ്ണനും,ക്രിസ്തുവും ആയി മാറുക...,ഈ ലോകം നന്നാവാന്‍ അത്ര മാത്രം മതി.വരും കാലങ്ങളില്‍ ഈ ഭൂമിയില്‍ സ്നേഹവും നന്മയും നിറഞ്ഞൊഴുകുന്നത് നിനക്ക് കാണാന്‍ കഴിയും....,ഞാന്‍ പറയുന്നത്  മനസിലാവുന്നുണ്ടോ നിനക്ക്??

ഞാന്‍ ഉണ്ട് എന്നാ അര്‍ത്ഥത്തില്‍ പതുക്കെ തല ആട്ടി....

"ശരി,എനിക്ക് പോവാന്‍ സമയം ആവുന്നു....,എപ്പോഴൊക്കെ നിന്‍റെ മനസ്സ് അസൊസ്ഥമാവുന്നുവോ അപ്പോഴൊക്കെ നീ പഴയ പോലെ എനിക്ക് കത്തുകള്‍ എഴുതി കൊള്ളുക....,കത്തുകള്‍ വായിക്കാന്‍ എനിക്കും ഇഷ്ട്ടമാണ്.ഞാന്‍ നിന്‍റെ കൂടെ തന്നെ അവ വായികുന്നതായിരിക്കും...."
"നിനക്ക് നല്ലത് മാത്രം വരട്ടെ....." ദൈവം ഇരു കൈകളും നീട്ടി എന്നെ അനുഗ്രഹിച്ചു.

ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്മുന്‍പില്‍ ഉണ്ടായിരുന്നത് കണ്ണാടിയിലെ എന്‍റെ പ്രതിബിംബം മാത്രമായിരുന്നു....,അപ്പോഴും മനസ്സ് അറിയാതെ മന്ത്രിച്ച്‌ കൊണ്ടിരുന്നു,ഇവിടെയാണ്‌ കുഴിച്ച് മൂടപെട്ടുകൊണ്ടിരുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് മോചനം നേടി കൊടുത്ത മുഹമ്മദ്‌ നബി ജീവിച്ചത്....,ഇവിടെയാണ്‌ വസ്ത്രം നഷ്ട്ടപെട്ട ദ്രൌപതിക്ക് വസ്ത്രം നല്‍കിയ കൃഷ്ണന്‍ ജീവിച്ചത്.....,ഇവിടെയാണ്‌ നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപിച്ച ക്രിസ്തു ജീവിച്ചത്......,നിങ്ങളില്‍ ഇന്നും  മനസ്സില്‍ നന്മ അവശേഷിക്കുന്നവര്‍ ഇനി സ്വയം  മുഹമ്മദും,കൃഷ്ണനും,ക്രിസ്തുവും ആയി മാറുക...,ഈ ലോകം നന്നാവാന്‍ അത്ര മാത്രം മതി...!!!