
PART 1
ഹൈദരാബാദില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്ര ആണ്....,സീസണ് സമയം ആയത് കൊണ്ട് ട്രെയിനില്‍ നല്ല തിരക്കുണ്ട്,ഒറ്റകുള്ള യാത്ര ആയത് കൊണ്ട് വല്ലാത്ത ബോറടിയും....,സമയം കളെയാന്‍ ബാഗില്‍ ഉണ്ടായിരുന്ന ആടുജീവിതം എന്നാ പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങി.....മുകളില്തെ ബെര്‍ത്തില്‍ കണ്ടാല്‍ മാന്യന് എന്ന് തോന്നിക്കുന്ന ഒരാള്‍ എന്നെ തന്നെ കുറേ നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.ഒരു 30 വയസ്സ് തോന്നിക്കും...,വായന രസം പിടിച്ച് വരുന്നത് കൊണ്ട് ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.കുറച്ചു കഴിഞ്ഞു ഞാന്‍ ബുക്ക് മടക്കി വെച്ചപ്പോ ആള് താഴെ ഇറങ്ങി വന്നു.
"മലയാളി ആണല്ലേ???"
"അതെ ജസില്‍,"ഞാന്‍ സ്വയം പരിജയപെടുത്തി.
ഞാന്‍ ജലീല്‍...,പേര് പറഞ്ഞു അയ്യാള് എന്റെ അടുത്ത സീറ്റില്‍ ഇരുന്നു....
ജലീല്‍ ഹൈദരാബാദില്‍ ഒരു കോണ്‍ഫെറെന്‍സില്‍ പങ്കെടുത്ത് മടെങ്ങുന്നു,നാട്ടില്‍ വളരെ പേര് കേട്ട ഒരു സൈകോളജിസ്റ്റ് ആണ്,ചില മേഗസിനുകളില് ആര്‍ട്ടികിള്‍സ് ഒക്കെ എഴുതാറുണ്ട്....,പക്ഷെ ആള് ഒരു രസികനാണ്....,ഒറ്റ നോട്ടത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വധ തോന്നുമെങ്കിലും മൂപര് പലപോഴും വളരെ നൈസ് ആയി വിറ്റുകള്‍ അടിക്കുന്നുണ്ട് ....,മൂപെരൊന്നു വാം ആയികോട്ടെ എന്ന് വെച്ചു ഞാനും വളരെ ടീസെന്റ് ആയി പൊട്ടി പൊട്ടി ചിരിച്ചു കൊടുത്തു.....,ഞങ്ങള്‍ടെ ചിരി കേട്ട് അപ്പുറത്ത് ഉറങ്ങി കിടെന്ന സര്ധാര്ജി ഉറെകത്തില് നിന്നും ഞെട്ടി എണീറ്റു. അയ്യാള് ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു *%#&^$$*&^$^%&$%*....,സംഭവം ഞങ്ങളെ തെറി വിളിചെതാണ് എന്ന് മാത്രം മനസിലായത് കൊണ്ട് ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല....,"ഹും ഈ സര്ധാര്ജിമാര്ക്ക് ഒരു ധാരെണ ഉണ്ട്,തല നിറച്ചും മണ്ടത്തരം ആണെന്ന് വെച്ച് ആരെയും എന്തും പറെയാം എന്ന്....,അവന്റെ ആ കള്ള താടിമ്മെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം......,ജലീല്ക മലയാളത്തില്‍ അയ്യാളുടെ മുഖത്ത് നോക്കി പറഞ്ഞത് മൂപെര്‍ക്ക് മനസിലായില്ലെങ്കിലും മൂപര് ഞങ്ങളെ തന്നെ കുറേ നേരം തുറിച്ചു നോക്കി.ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു....,അതെയി പറഞ്ഞു പിടിച്ച് ജലീല്ക സര്ധാര്ജിടെ കയ്യില്‍ നിന്നും അടി വാങ്ങിച്ചു തെരൊ??,ഞാന്‍ ചോദിച്ചു.....,ഹ നീ എന്തിനാടാ പേടികുന്നെ അങ്ങേരു വന്നാ ഞാന്‍ ഓടും,എന്റെ പിന്നാലെ അങ്ങ് വന്നാ മതി......,ഒന്നും പേടികാനില്ലെന്നേ....,ഓടാന്‍ ട്രെയിനില്‍ ഇഷ്ട്ടബെകാരം സ്ഥലം ഉണ്ട്.....
ഹാ അങ്ങനെ അടി എങ്ങാനും വന്നാ ജലീല്കാ ഇപ്പൊ തന്നെ പറഞെകാം ഞാന്‍ നൈസ് ആയിട്ട് ഊരും ട്ടാ....,അടി ഇങ്ങള് ഒറ്റയ്ക്ക് വാങ്ങേണ്ടി വരും....,ഞാന്‍ പറഞ്ഞത് കേട്ട് മൂപെര് പറെഞ്ഞു അങ്ങനെ എനിക്കിട്ട് അടി വരുവാണേല്‍ അതിന്റെ നേര് പകുതി നിനക്കും വാങ്ങി തെരും ട്ടാ,മോന് കണ്ടോ.....,ഞാന്‍ ഒന്നു ചിരിച്ചു,മൂപെരും..... പല കാര്യങ്ങള്‍ പറഞ്ഞു പിന്നേം കുറേ നേരം സംസാരിച്ച് ഇരുന്നു.
ഞാന്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണെങ്കിലും നല്ല താല്പര്യം ഉള്ള ഫീല്‍ഡ് ആണ് സൈകാര്ട്ട്രി,അതുകൊണ്ട് തന്നെ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സംസാരിചെതും സൈകാര്ട്ട്രിയെ പറ്റി തന്നെ ആയിരുന്നു.....,സംഭവം എന്തൊക്കെ പറഞ്ഞാലും ആള് കഴിവുള്ള വ്യക്തി ആണ്....,ആളുകളെ ഒരു 10മിനുട്ട് കയ്യില്‍ കിട്ടിയാ മതി,കൌണ്സിലിഗും ബ്രെയിന്‍ വാഷും ചെയ്ത് ആളെ കയ്യില്‍ വെച്ചു തരും......
സംസാരത്തിന് ഇടയ്ക്കു ഞാന്‍ ചോദിച്ചു,ഇങ്ങള് ഇതുവരെ എത്ര പേരെ കൌണ്സിലിംഗ് ചെയ്തിട്ടുണ്ടാവും??
ജലീല്‍:ഒരു പത്തു അഞ്ഞൂറെണ്ണം കാണും.....
എന്നിട്ട് അതില്‍ ഏതെങ്കിലും ലക്ഷ്യം കാണാതെ പോയിട്ടുണ്ടോ??ഐ മീന്‍ ഇങ്ങളെ കൌണ്സലിംഗ് ഏല്കാതെ പോയിട്ടുണ്ടോ??
അതു ചോതിചെപ്പൊ ആ മുഖത്ത് അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു പോയി....,കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു...,ഞാന്‍ ഇങ്ങേര്‍ക്ക് ഇത് എന്തു പറ്റി എന്ന് അറിയാതെ മൂപെരെ തന്നെ നോക്കി ഇരുന്നു.കുറച്ചു കഴിഞ്ഞു ജലീല്ക സംസാരിച്ചു തുടെങ്ങി...
ജലീല്‍:നിനക്ക് എന്ത് തോനുന്നു??
അങ്ങനെ ചോദിച്ചാ എനിക്ക് ആദ്യം തോന്നിയത് അങ്ങനെ ഒന്ന് ഉണ്ടാവാന്‍ ചാന്‍സ് ഇല്ല എന്നാ.....,പക്ഷെ നിങ്ങള്ടെ ഈ നിരാശ കണ്ടാ തോന്നും നിങ്ങടെ ഉപദേശം കേട്ട ആരും ഇത് വരെ നന്നായിട്ടില്ല എന്ന്....,ജലീല്ക ചെറുതായി ഒന്നു പുഞ്ചിരിച്ചു...
ജലീല്‍:എന്റെ പ്രൊഫഷനില്‍ ഇതു വരെ ആരുടേയും മുന്പില് മുന്പില് തോറ്റിട്ടില്ല എന്ന് പറയാമായിരുന്നു......,അന്ന് ആ കുട്ടി എന്റെ അടുത്ത് വന്നില്ലായിരുന്നെങ്കില്‍....
ജലീല്ക പണ്ടെന്നിലേക്കോ റിവേര്‍സ് ഗീര്‍ ഇടുക ആണെന്ന് മനസിലായി......,ഞാന്‍ ഒരു കഥ കേള്കാന് തെയ്യാറായി ഇരുന്നു....
PART 2
അന്ന് ഞാന്‍ പ്രാക്ടീസ് തുടെങ്ങിയിട്ട് ഏതാണ്ട് ഒരു 1 വര്‍ഷമേ ആയി കാണൂ....,എന്റെ കൂട്ടുകാരി ആയ പാര്‍വതി വഴി ആണ് സല്‍മ എന്നെ കാണാന്‍ വന്നത്....,സല്‍മയുടെ പ്രശ്നത്തിനെ പറ്റി ചെറിയ ഒരു ഐഡിയ അവര്‍ പറഞ്ഞു തന്നിരുന്നു....,സല്‍മയുടെ വിവാഹം കഴിഞ്ഞു 2 വര്‍ഷമായി.....,വിവാഹത്തിന് മുന്‍പൊക്കെ സല്‍മ നല്ല ഊര്‍ജസ്വലത ഉള്ള കുട്ടി ആയിരുന്നു....,സ്കൂളിലും കോളേജ് ലും ഒക്കെ എല്ലാ കാര്യങ്ങള്കും സല്‍മ എന്നും മുന്പില് ഉണ്ടായിരുന്നു,പഠികാനും മിടുക്കി.പക്ഷേ ഇപ്പൊ അവള് എപ്പോഴും തനിച്ചിരിക്കാന്‍ മാത്രം ഇഷ്ട്ടപെടുന്നു,എപ്പോഴും വിഷാദം മാത്രം.കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ആയി സല്‍മ ഇങ്ങനെ ആണ്.അങ്ങനെ അവര്‍ നിര്‍ബന്ധിച്ചാണ് സല്‍മ എന്നെ കാണാം എന്ന് സമ്മതിച്ചെത്.
അങ്ങനെ പറഞ്ഞ ദിവസം ക്രിത്യ സമയത്ത് തന്നെ സല്‍മ എത്തി....,എന്നെ കാണാന്‍ വരുബൊ സല്‍മ ഒരു പര്‍ദ്ദ ആയിരുന്നു ധരിചിരുന്നട്ത്.ഒരു ഓര്‍ത്തടോക്സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എല്ലാ അടകവും ഒതുകവും ആ കുട്ടിക്ക് ഉണ്ടായിരുന്നു....
ജലീല്‍:സല്‍മക്ക് കഴിക്കാന്‍ എന്താ....,ചായയോ അതോ???
സല്‍മ:ഏയി ഒന്നും വേണ്ട.
ഒന്നും വേണ്ടെങ്കില്‍ ഒരു ക്ലാസ്സ് കാപി ആവാം എന്നും പറഞ്ഞു ഞാന്‍ 2 കോഫി ഓര്‍ഡര്‍ ചെയ്തു.....,സല്‍മ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
കോഫി കുടിക്കുന്നതിനിടയില്‍ ഞാന്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....,സല്‍മയുടെ സ്കൂള്‍ ലൈഫിനേയും കോളേജ് ലൈഫിനേയും പറ്റി ഒക്കെ.....,ഒരു ഡോക്ടര്‍ എന്ന നിലയില്‍ സല്‍മ എന്നോട് എല്ലാത്തിനും വ്യക്തമായി തന്നെ ഉത്തരം തരുന്നുണ്ട്.സല്‍മക് ഇതുവരെ ആരോടും പ്രേമമോ അങ്ങെനെ ഒരു അടുപ്പമോ ഉണ്ടായിരുന്നില്ല എന്ന് മനസിലാകിയ ഞാന്‍ ചോദിച്ചു,
"സൊ സല്‍മ,വാട്ട് ഈസ് യുവര്‍ പ്രോബ്ലം???പാര്‍വതി കുറച്ചൊക്കെ തന്നെ പറ്റി പറഞ്ഞിട്ടുണ്ട്....,ബാക്കി പറയേണ്ടത് സല്‍മ തന്നെ ആണ്."
സല്‍മ ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു......,പിന്നെ സംസാരിച്ചു തുടങ്ങി.....
എല്ലാ പെണ്‍കുട്ടികളുടെയും പോലെ തന്നെ ഒരുപാട് സ്വപ്നെങ്ങള് എനിക്കും ഉണ്ടായിരുന്നു......,പഠിക്കണം,IIM ഇല് MBA ചെയ്യണം,നല്ല ഒരു ജോലി.....എന്റെ ജീവിതത്തെ പറ്റിയും,വിവാഹം കഴികാന്‍ പോവുന്ന ആളെ പറ്റിയും ഒക്കെ എനിക്ക് എന്റേതായ സങ്കല്പങ്ങള് ഉണ്ടായിരുന്നു,വ്യക്തത ഉണ്ടായിരുന്നു.
എന്നാല്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഉപ്പ പറഞ്ഞു എന്റെ കല്യാണം ഉറപിക്കാന്‍ പോവാ....,2 ദിവസത്തിനുള്ളില്‍ അവര്‍ നിന്നെ കാണാന്‍ വരുമെന്ന്....
ഉപ്പ അങ്ങനെ ആണ്,എല്ലാ തീരുമാനെങ്ങളും ഒറ്റെക്കാണ് എടുകാറ്....,എന്റെ വിവാഹകാര്യവും അങ്ങനെ തന്നെ.എന്റെ ഇഷ്ട്ടങ്ങളെ പറ്റി ഒന്നും ഉപ്പ എന്നോട് ചോദിച്ചില്ല....,എല്ലാം ഉപ്പാടെ ഇഷ്ട്തിന് ആയിരുന്നു......,എനിക്ക് ഇപ്പൊ കല്യാണം വേണ്ട,എനിക്ക് പഠിക്കെണം എന്നൊക്കെ ഞാന്‍ പറ്റാവുന്ന അത്ര കരെഞ്ഞു പറഞ്ഞു നോക്കി....,എന്നിട്ടും ഉപ്പ സമ്മതിച്ചില്ല.....,മോള്‍ക് കല്യാണം കഴിഞ്ഞാലും പഠികാലോ എന്ന് പറഞ്ഞു ഉമ്മ സമാധാനിപിച്ചു.....,അത് ഒരികെലും നടകാത്ത ഒന്നാണ് എന്ന് മനസിലാകാന്‍ ഉള്ള വിവേകം ഒക്കെ എനിക്കുണ്ടായിരുന്നു...,പക്ഷെ ഉമ്മക്ക് വേറെ ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല.ഞാന്‍ എതിര്‍ക്കും തോറും കല്യാണം നടെത്താന് ഉപ്പാക് വാശി കൂടി കൂടി വന്നു.
ഇക്കടെ പേര് റഫീക്ക് എന്നാണ്.ഇക്ക എന്നെ കാണാന്‍ വന്നെപ്പൊ തന്നെ ഞാന്‍ എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്ന് തുറന്നു പറഞ്ഞു.....,കാരെണം ചോദിചെപ്പൊ എനിക്ക് പടികെണം എന്ന് തന്നെ പറഞ്ഞു,അതിപ്പൊ കല്യാണം കഴിഞ്ഞാലും പടികാലോ എന്ന് പറഞ്ഞ് ഇക്ക ചിരിച്ചു......,ഷെരിക്കും പറഞ്ഞാ ഒരു വിവാഹത്തിന് മനസ്സ് കൊണ്ട് ഞാന്‍ ഒട്ടും പ്രിപെയര്‍ ആയിരുന്നില്ല......,മാത്രമല്ല അങ്ങനെ ഉള്ള ഒരാള്‍ ആയിരുന്നില്ല എന്റെ മനസില്‍.ഞങ്ങള്‍ തമ്മില്‍ ഒരികെലും ചേരാത്ത 2 കേരകടറുകള് ആയിരുന്നു....,ഇഷ്ട്ടെങ്ങളും അനിഷ്ട്ടെങ്ങളും അഭിപ്രായെങ്ങളും എല്ലാം വിത്യസ്തം...,ഉപ്പ നോകിയത് ഇക്കാടെ സ്വത്തും തറവാടും മാത്രം ആയിരുന്നു,അവിടെ എന്റെ ഇഷ്ടങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.
കല്യാണം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോ ഇക്ക ഗള്‍ഫില്‍ക്ക് തിരിച്ചു പോയി.ഇക്കടെ വീട്ടില്‍ ഉമ്മയും ഇക്കാടെ 2 താത്ത മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ,2 പേരുടെയും കല്യാണം കഴിഞ്ഞു....,ഞങ്ങളുടെ കല്യാണത്തിന് ശേഷം ഇക്ക പറഞ്ഞത് പോലെ കോളേജില്‍ പോവാന്‍ സമ്മതിച്ചു.....,എന്നാല്‍ അത് വീട്ടില്‍ ബാകി ഉള്ള ആര്‍ക്കും ഇഷ്ടമായില്ല...,താത്തമാര് വീട്ടില്‍ വരുമ്പോ എപ്പോഴും അതിനെ പറ്റി തന്നെ പറയും...,റെഫിടെ കല്യാണം കഴിഞ്ഞിട്ടും ഉമ്മ വീട്ടില്‍ ഒറ്റക്ക് തന്നാ.....,ഇവള് രാവിലെ പോയാ പിന്നെ വൈകീട്ട് അല്ലെ വരൂ...,മരുമോള് വന്നിട്ടും ഉമ്മക്ക് ഒരു ഉപകാരം ഇല്ലാതെ പോയി....അങ്ങനെ അങ്ങനെ ഓരോ കുത്തുവാക്കുകള്‍ പറയും...ഞാന്‍ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നു കൊടുത്തു.....,ആരൊക്കെ ചീത്ത പറഞ്ഞാലും പഠിക്കെണം എന്ന് എനിക്ക് വാശി ആയിരുന്നു.പക്ഷേ ഒരു ദിവസം ഉമ്മ പറഞ്ഞു സല്‍മ ഇനി പടികാന് പോവെണ്ട,ഇക്കാട് എന്താന്ന് വെച്ചാ ഉമ്മ പറഞ്ഞോളാം എന്ന്.....,അങ്ങനെ എന്റെ പഠനം പാതി വഴിയില്‍ നിന്നു.അങ്ങനെ അങ്ങനെ എന്റെ എല്ലാ ആഗ്രഹെങ്ങളും ഇഷ്ട്ടെങ്ങളും ഓരോന്നായോ ഓരോന്നായി എനിക്ക് നഷ്ടപെട്ടുകൊണ്ടേ ഇരുന്നു.....,അല്ല എനിക്ക് നഷ്ട്ടപെടുത്തി കൊണ്ടേ ഇരുന്നു.
എനിക്കറിയാം ഇത് എന്റെ മാത്രം അവസ്ഥ അല്ല.....,ഇത് പോലെ സ്വപ്നെങ്ങളും ആഗ്രഹെങ്ങളും എല്ലാം മനസിന് അകത്ത് അടകി പിടിച്ച് ആയിരക്കണകിന് സ്ത്രീകള്‍ എനിക്ക് ചുറ്റും കഴിയുന്നുണ്ട്.....,പക്ഷെ എല്ലാ പ്രതീക്ഷകളും സ്വപ്നെങ്ങളും മനസില്‍ അടക്കി എല്ലാം വിധി എന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്ന ആയിരകണക്കിന് സ്ത്രീകളില്‍ ഒരാള്‍ ആയി ജീവിക്കാന്‍ എനിക്ക് ഉദ്ദേശം ഇല്ല....,ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച് ഉറപിച്ചിട്ടുണ്ട്.
ജലീല്‍:എന്ത് തീരുമാനം???
സല്‍മ:അത് ഞാന്‍ നാളെ വെരുമ്പോള് പറയാം....,ഇക്കാടും ഉമ്മാടും ഒരു കല്യാണം ഉണ്ട് എന്ന് പറഞ്ഞ് ഇറങ്ങിയെതാ.....,ഒരു മണികൂറിനുള്ളില്‍ തിരിച്ച് വരാം എന്ന് പറഞ്ഞിട്ടാ ഉമ്മ സമ്മതിച്ചേ.....,ഇനിയും വയികിയാ വഴക് കേള്കും....,രാവിലെ 10 മണിക്ക് അപ്പോയിമെന്റ് എടുത്ത് സല്‍മ പോയി.
കഥയില്‍ തന്നെ ലയിച്ചിരിക്കുന്ന എന്നെ നോക്കി ജലീല്ക ഒന്ന് പുഞ്ചിരിച്ചു.....,ബാകി കുറച്ചു കഴിഞ്ഞ് പറയാം.
"ഇങ്ങള് സുസ്പെന്സ് ഇടാതെ കഥ പറയ് ജലീല്ക....,എന്തായിരുന്നു സല്മാടെ തീരുമാനം??
ജലീല്‍:അടെങ്ങെടാ ചെക്കാ.....,നീ ആ പാന്ട്രിയില് പോയി കഴികാന്‍ എന്തെങ്കിലും വാങ്ങിയിട്ട് വാ....,ഇങ്ങനെ നിര്‍ത്താതെ സംസാരിക്കുന്നെത് കൊണ്ടാണെന്ന് തോനുന്നു,വല്ലാത്ത വിഷപ്പ്....
"ദേ ഇങ്ങള് ഒരു ഉടായിപ്പ് കഥയും പറഞ്ഞ് സസ്പെന്‍സും ഇട്ടിട്ട് ആളെ ഒരുമാതിരി അടിമ പണി ചെയ്യികെരുത് ട്ടാ,എനികൊന്നും വയ്യ ഇപ്പൊ പാന്‍ട്രി വരെ നടെക്കാന്,സല്‍മ എന്ത് ചെയ്യാനാ തീരുമാനിച്ചേ??ഇങ്ങള് അത് പറ"
ജലീല്‍:ബാകി കേള്കെണം എങ്കി എനിക്ക് ഫുഡ് കിട്ടിയേ പറ്റൂ.
"ഉം തല്കാലം നമ്മുക്ക് ആ ചായയും പരിപ്പ് വടയും കഴിക്കാം".....,ചായയും ആയി വന്ന പയ്യനില്‍ നിന്ന് 2 ചായയും 4 പരിപ്പ് വടയും വാങ്ങി.
ചായ കുടിക്കുന്നതിനിടയില്‍ ജലീല്ക വീണ്ടും കഥ പറെയാന്‍ തുടെങ്ങി.....
PART 3
സല്‍മ പതിവ് പോലെ ക്രിത്യ സമയത്ത് തന്നെ എത്തി....,ഇന്നലത്തെ പോലെ തന്നെ സല്‍മ പര്‍ദ്ദ ആയിരുന്നു ധരിച്ചിരുന്നത്.
സല്‍മ:ഗുഡ് മോര്‍ണിംഗ് ഡോക്ടര്‍.
ജലീല്‍:ഗുഡ് മോര്‍ണിംഗ്,സല്‍മ പതിവായി പര്‍ദ്ദ തന്നെ ആണോ ഉപയോഗിക്കാറ്??
സല്‍മ:"അതെ,എനിക്ക് പര്‍ദ്ദ ആണ് കൂടുതല്‍ ഇഷ്ട്ടം"........,
ജലീല്‍:ഓഹോ ഗുഡ്,എന്നിട്ട് ഇന്നലെ ഉമ്മ വഴക്ക് പറഞ്ഞോ??
സല്‍മ:ഉം,ചെറുതായി ഒരു അടിയും തന്നു....,ഇന്നലെ ഞാന്‍ കുറച്ച് വയികിയാ വീട്ടില്‍ എത്തിയത്...,ഇവിടെ നിന്നും ബസ് കിട്ടാന്‍ വൈകി......,സല്‍മ ഒരു ചെറിയ പുഞ്ഞിരിയോടു കൂടി പറഞ്ഞു.
എന്തോ എനിക്ക് അപ്പൊ മാത്രം അവളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍ കഴിഞ്ഞില്ല....
ജലീല്‍:കഴിക്കാന്‍ കോഫി ആവാം ല്ലെ??
സല്‍മ:അങ്ങനെ ആയികോട്ടെ....
ഞാന്‍ ചിരിച്ചുകൊണ്ട് 2 കോഫി ഓര്‍ഡര്‍ ചെയ്തു....
ജലീല്‍:എന്നിട്ട് എന്ത് തീരുമാനം ആണ് സല്‍മ എടുത്തത്???ഇന്നലെ അത് പറഞ്ഞില്ലെല്ലോ....
സല്‍മ:തീരുമാനം.....,അത് ആരെങ്കിലും ഒരാളുടെ സഹായം ഉണ്ടെങ്കില്‍ ഒന്നുംകൂടി എളുപ്പം ആവും എന്ന് തോന്നി....അങ്ങെനെയാ ഞാന്‍ അടുത്ത കൂട്ടുകാരി ആയ പാര്‍വതിയോട് എല്ലാം പറഞ്ഞത്.....,അവള് എനിക്ക് ഭ്രാന്ത് ആണെന്ന് വിചാരിച്ചിട്ട് ആണെന്ന് തോനുന്നു ഡോക്ടറെ വന്ന് കാണാന്‍ പറഞ്ഞെത്......,സത്യം പറഞ്ഞാല്‍ അവള് നിര്ബന്ധിചെത് കൊണ്ട് മാത്രം അല്ല ഞാന്‍ വന്നത്.നിങ്ങളെ പോലെ ഒരാള്ക് എന്നെ സഹായിക്കാന്‍ പറ്റും എന്ന് തോന്നിയത് കൊണ്ടാ.
എന്റെ ജീവിതം ഇല്ലാതാക്കിയ എല്ലാവരെയും ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.....,എന്റെ സ്വപ്നെങ്ങള് എല്ലാം തട്ടി തെറിപിച്ച എന്റെ ഉപ്പാനെയും,ഉമ്മ പറഞ്ഞത് കേട്ട് പടിപെല്ലാം നിറുത്തി വെച്ച് ഇനി വീട്ടില്‍ അടങ്ങി ഒതുങ്ങി ഉമ്മാനെ സഹായിച്ച് ഇരുന്നാ മതി എന്ന് പറഞ്ഞ ഇക്കാനെയും എല്ലാരേം ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
ഇപ്പൊ എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ഉള്ള ധൈര്യം ഉണ്ട്...,ഞാന്‍ വീണ്ടും പഠിക്കാന്‍ പോവുന്നു.ആരും ശല്യപെടുത്താന്‍ എത്താത്ത മറ്റ് എവിടെയെങ്കിലും...ഉപ്പ എന്റെ കല്യാണത്തിന് തന്ന കുറച്ച് സ്വര്‍ണ്ണം എന്റെ കയ്യില്‍ ഉണ്ട്...,അത് വിറ്റാല്‍ ആവശ്യത്തിന് ഉള്ള പണം കിട്ടും....,ഡോക്ടര്‍ വിജാരിച്ചാല്‍ എനിക്ക് ബാംഗ്ലൂരോ മറ്റോ നല്ല ഒരു കോളേജില്‍ അഡ്മിഷന് ശെരി ആകി തെരാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല.....,എന്നെ ഒന്ന് സഹായിച്ചൂടെ??
സല്‍മയുടെ തീരുമാനം ഇങ്ങനെ ആണെന്ന് കേട്ടപ്പോ ഷെരിക്കും എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.....,സല്‍മയുടെ പോലെ ഒരു കുട്ടി ബാംഗ്ലൂര്‍ ഒക്കെ പോലെ ഉള്ള ഒരു മെട്രോ സിറ്റിയില്‍ തനിച്ച്.....,പതുങ്ങി ഇരിക്കുന്ന അപകടങ്ങളെ പറ്റി എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.....
സല്‍മയെ ഈ തീരുമാനത്തില്‍ നിന്ന് എങ്ങനെയും പിന്തിരിപിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി...,ഇങ്ങനെ ഒരു തീരുമാനം എടുത്താ സല്‍മ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ പറ്റിയും അതിലെ അപകടെങ്ങളെ പറ്റിയും ഒക്കെ ഞാന്‍ അവളെ പറഞ്ഞു മനസിലാകാന്‍ ശ്രെമിച്ചു.....
എന്റെ ഉദ്ദേശം മനസിലാകിയത് കൊണ്ടാണ് എന്ന് തോനുന്നു അവള് ദേഷ്യപെട്ട് എഴുനേറ്റു.....
സല്‍മ:ഡോക്ടര്‍ക്ക് എന്നെ സഹായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് പറഞ്ഞാ മതി...,അല്ലാതെ നിങ്ങളുടെ ഉപദേശം കേള്കാന് വേണ്ടി അല്ല ഞാന്‍ ഇത്ര കഷ്ട്ടപെട്ട് ഇതുവരെ വന്നത്....,ആരും സഹായിക്കാന്‍ ഇല്ലാതവര്ക് പടച്ചോന് കൂട്ടുണ്ടാവും.എനിക്ക് അത് മതി.
ഇത്രയും പറഞ്ഞ് അവള് ബാഗില്‍ നിന്ന് എന്റെ കണ്സല്റ്റെഷന് ഫീ എടുത്ത് മേശമേല്‍ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങി പോയി...
പിന്നീട് ഞാന്‍ പല തവണ പാര്‍വതി വഴി സല്‍മയുമായി ബന്ധപെടാന്‍ ശ്രെമിച്ചു.പക്ഷേ പാര്‍വതി അയച്ച ഇ-മെയില്കള്ക്കും മെസ്സേജ്കള്കും ഒന്നും അവള് മറുപടി തന്നില്ല.
അപ്പൊ ജലീല്ക പിന്നെ സല്‍മയെ കണ്ടിട്ടേ ഇല്ലേ??ഞാന്‍ ഇടയില്‍ കയറി ചോതിച്ചു.
ജലീല്‍:ഇല്ല,എനിക്ക് തോന്നുന്നത് സല്‍മ പറഞ്ഞത് പോലെ തന്നെ ചെയ്തിരിക്കും എന്നാ...,അന്ന് അത്ര ദൃഢനിശചയമായിരുന്നു ആ മുഖത്ത്....,ചിലപ്പോ അവളിപ്പോ ആഗ്രഹിച്ച പോലെ ഡിഗ്രിയും,MBA യും ഒക്കെ കഴിഞ്ഞ് കാണും....
ഷെരിക്കും കല്യാണത്തിന് മുന്‍പേ സല്മാടെ ഉപ്പാക്ക് ആയിരുന്നു ഒരു കൌണ്സിലിംഗ് ന്റെ ആവശ്യം.അല്ലെ ജലീല്ക.
ജലീല്‍:ചിലര്‍ അങ്ങെനെയാടാ,അവര്‍ക്ക് ശെരി എന്ന് തോനുന്ന വഴിയിലൂടെ മാത്രം മക്കളെ നടെക്കാന് നിര്‍ബന്ധിക്കും....,അവര്ക് എന്നും അവരുടെ ചിന്ത മാത്രം ആയിരിക്കും ശെരി.....,ബാകി ഉള്ളവരുടെ ആഗ്രഹെങ്ങളും ഇഷ്ട്ടങ്ങളും സ്വപ്നെങ്ങളും എല്ലാം തെറ്റായിരിക്കും....,അവര്‍ നിര്‍ബന്ധിക്കുന്ന വഴിയിലൂടെ പറന്ന് പറന്ന് പാതി വഴിയില്‍ മക്കള്‍ ചിറകുകള് തളര്‍ന്ന് വീഴും...,പക്ഷേ അപ്പോഴും അവര്‍ തന്റെ തീരുമാനം തെറ്റ് ആയിപോയി എന്ന് സമ്മതിക്കില്ല....,മക്കളെ ഒന്നിനും കഴിവില്ലാത്തവര്‍ എന്നും തന്നിഷ്ട്ടകാരി എന്നും പറഞ്ഞ് കുറ്റപെടുത്തുകായേ ഉള്ളൂ....
ഞങ്ങളുടെ ഓപ്പൊസിറ്റ് സീറ്റില്‍ ഒരു 25 വയസിനു താഴെ പ്രായം വരുന്ന ഒരു ഹിന്ദു പെണ്‍കുട്ടി കുറേ നേരമായി ഞങ്ങളുടെ സംസാരം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.....,ജലീല്ക പറയുന്നതിനിടയില്‍ എപ്പോഴോ ആ കുട്ടി നിറകണ്ണുകളുമായി എണീറ്റ് പോയി....
ജലീല്ക പറഞ്ഞു കഴിഞ്ഞപ്പോ ഞാന്‍ ചോതിച്ചു....,"ഇങ്ങള് അപ്പുറത്ത് ഇരുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചോ???
ജലീല്‍:അത് ശെരി അപ്പൊ നീയും അത് ശ്രദ്ധിചല്ലേ....
എന്തിനായിരിക്കും ജലീല്കാ ആ കുട്ടി കരഞ്ഞത്???
ജലീല്‍:ഒരു പക്ഷെ ആ കുട്ടിയും മറ്റൊരു സല്‍മ ആയിരിക്കാം....,നമ്മുക്ക് ചുറ്റും ഇങ്ങനെ ഒരായിരം സല്‍മമാര്‍ ജീവിക്കുന്നുണ്ട്.പക്ഷേ അതവര് ആരേയും അറീകുന്നില്ല എന്ന് മാത്രം....,ആരും അറിയുന്നും ഇല്ല.
[സമര്‍പ്പണം:പെണ്മക്കള് ഉള്ള എല്ലാ അച്ഛനമ്മമാര്കും വേണ്ടി]